ഒളിവിൽ കഴിഞ്ഞ പ്രതി 17 വർഷങ്ങൾക്കുശേഷം പോലീസ് പിടിയിൽ

Spread the love

 

konnivartha.com/പത്തനംതിട്ട : വിവിധ കോടതികളിൽ ദീർഘകാലമായി നിലവിലുള്ള (എൽ പി )6
വാറണ്ടുകളിലെ പ്രതി പോലീസിന്റെ വലയിൽ കുരുങ്ങി. റാന്നി പുതുശേരിമല ചീരുവേലിൽ വീട്ടിൽ ആന്റണിയുടെ മകൻ സണ്ണി ആന്റണി(62)യാണ് റാന്നി പോലീസിന്റെ പിടിയിലായത്.

ഇയാൾ വർഷങ്ങളായി റാന്നി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റാന്നി ജെ എഫ് എം
കോടതിയിൽ നാലും, പത്തനംതിട്ട സി ജെ എമ്മിലും, എറണാകുളം അഡിഷണൽ സി ജെ എമ്മിലും ഓരോന്നുവീതവും എൽ പി വാറണ്ടുകൾ പ്രതിക്കെതിരെ നിലവിലുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായശേഷം മുങ്ങി നടക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കോട്ടയം കുറുപ്പംതറയിലെ വാടകവീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റാന്നി എസ് ഐ എ അനീഷ്, സി പി ഓമാരായ അജാസ്, രഞ്ജു കൃഷ്ണൻ, ജിനു ജോർജ്ജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!