
konnivartha.com: ബക്രീദ് പ്രമാണിച്ച് മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വിൽപന ശാലകൾക്ക് ജൂൺ 29ന് മാത്രം അവധിയായിരിക്കും.
റേഷൻ കടകൾ 28ന് പ്രവർത്തിക്കും: 29ന് അവധി
ബക്രീദ് പ്രമാണിച്ച് ജൂൺ 29ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധിയായിരിക്കും. ജൂൺ 28ന് റേഷൻകടകൾ തുറന്ന് പ്രവർത്തിക്കും.
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ബുധനാഴ്ച പ്രവർത്തിക്കും
സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ജൂൺ 28ന് (ബുധനാഴ്ച) തുറന്നു പ്രവർത്തിക്കും. പെട്രോൾ ബങ്കുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വില്പനശാലകൾക്കും ജൂൺ 29 അവധി ആയിരിക്കുമെന്ന് മാർക്കറ്റിംഗ് മാനേജർ അറിയിച്ചു.