
konnivartha.com: റാന്നി താലൂക്കില്‍ മേലുകര-റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന 70 വര്‍ഷത്തോളം പഴക്കമുള്ള പുതമണ്‍ പാലത്തിന്റെ ബീമുകള്‍ക്ക് കാലപ്പഴക്കം മൂലം അപകടകരമാംവിധം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.
സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടം ഉണ്ടാകും എന്ന ബോധ്യം ഓരോ വാഹനയാത്രക്കാരും മനസിലാക്കി പാലത്തില്‍ക്കൂടിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം ഉപവിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബാഷ് കുമാര്‍ അറിയിച്ചു.