
അടൂര്‍ : പരുക്കേറ്റ് അവശനായ നിലയിൽ തെരുവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടൂർ പോലീസ് ചികിത്സയ്ക്കായ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച ഏകദേശം 80 വയസ്സ് പ്രായം തോന്നിക്കുന്ന ഷാഹുല്‍ ഹമീദ് എന്ന് പേരു പറയുന്ന അജ്ഞാത വൃദ്ധന് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. ആലപ്പുഴ സ്വദേശിയെന്ന് പറയുന്നെങ്കിലും സ്വന്തം സ്ഥലമോ ബന്ധുക്കളേയോ ഇയാള്‍ക്ക് ഓര്‍മ്മയില്ല.
കുറേക്കാലമായി ആക്രി പെറുക്കി വിറ്റ് കടത്തിണ്ണകളിൽ കഴിഞ്ഞുവന്നിരുന്നതായ് ആളുകള്‍ പറയുന്നു.എവിടെയോ വീണ് കൈ കാലുകള്‍ മുറിവേറ്റ അവസ്ഥയിലാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ തിരിച്ചറിയാൻ കഴിയുന്നവർ വിവരം അടൂര്‍ മഹാത്മയില്‍ അറിയിക്കണമെന്ന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.