Trending Now

സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി അതിരുങ്കൽ നിവാസി പിടിയിൽ

Spread the love

 

konnivartha.com/ പത്തനംതിട്ട : സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടി. കൂടൽ അതിരുങ്കൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൻ ശ്രേയസ്സ് എസ് കൃഷ്ണ(20)യെയാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കയ്യിൽ നിന്നും 2.180 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്കൂളിന്റെ  കളിസ്ഥലത്തുണ്ടായിരുന്ന കുട്ടികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കളിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് കൊടുക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് വാഹനം കണ്ട് കുട്ടികൾ ഓടിമറഞ്ഞു. കൈക്കുള്ളിൽ പ്ലാസ്റ്റിക് പൊതിയാക്കി
ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസിനോട് ഇടഞ്ഞ പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.

കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് വിശദമായി ഇയാളെ ചോദ്യം ചെയ്തു.
ബാലനീതി നിയമത്തിലെ വകുപ്പ് കൂടിച്ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ഷെമി മോൾ, എ എസ് ഐ വാസുദേവക്കുറുപ്പ്, , സി പി ഓമാരായ ഫിറോസ്, സുനിൽ, അനൂപ് സി എസ്, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!