ഡോ .എം .എസ്. സുനിലിന്റെ 288-മത് സ്നേഹഭവനം വിധവയായ രജനിയുടെ ആറംഗ കുടുംബത്തിന്

Spread the love

 

konnivartha.com/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 288 മത്തെ സ്നേഹഭവനം ളാക്കൂർ മൂലപ്പറമ്പ് ആനക്കല്ലിൻ മുകളിൽ വിധവയായ രജനിക്കും കുടുംബത്തിനും ആയി വിദേശ മലയാളിയായ ജയ്സൺ മാത്യുവിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ജയ്സന്റെ സഹോദരി ജെസ്സി ടോമും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നവനീതും ചേർന്ന് നിർവഹിച്ചു .

കുറെ നാളുകൾക്കു മുമ്പ് രജനിയുടെ ഭർത്താവ് മരിക്കുകയും ഭർത്താവിൻറെ വീട്ടിൽ സുരക്ഷിതത്വമില്ലാതെ വന്ന സാഹചര്യത്തിൽ അച്ഛൻ നാരായണൻ രജനിയെയും മൂന്ന് കുട്ടികളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ഇവർക്കായി ഏഴ് സെൻറ് സ്ഥലം നൽകുകയും അതിൽ രജനിയും മൂന്ന് കുട്ടികളും അച്ഛനും അമ്മയുമായി സുരക്ഷിതമല്ലാത്ത കുടിലിൽ കഴിയുകയുമായിരുന്നു.

നാരായണൻ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കും നിത്യ ചിലവിനുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവരുടെ ദയനീയ സ്ഥിതി നേരിൽ കണ്ട് മനസ്സിലാക്കിയാൽ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു.

ചടങ്ങിൽ വാർഡ് മെമ്പർ രാജീ.സി .ബാബു., പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ .,ടോം പയ്യമ്പള്ളി .,മുൻ വാർഡ് മെമ്പർ പ്രകാശ് കുമാർ .,പി. ആർ .പ്രഭ .,കോന്നിയൂർ ദിനേശ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!