Trending Now

ആനയടി-കൂടല്‍ റോഡ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 8.15 കോടി രൂപ അനുവദിച്ചു : ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

 

konnivartha.com: അടൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ഏറ്റവും പ്രധാനപെട്ട കിഫ്ബിയുടെ 116 കോടി രൂപ അടങ്കല്‍ പദ്ധതിയായ ആനയടി-കൂടല്‍ റോഡുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 8.15 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

പഴകുളം മുതല്‍ ഒറ്റത്തേക്ക് വരെയുളള റോഡിലെ പൈപ്പ് ലൈനുകളിടുന്ന പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണമാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നും നിര്‍വഹണ ഏജന്‍സിയായ കെആര്‍എഫ്ബി ക്കാണ് നിലവില്‍ ഈ തുക നല്‍കിയിട്ടുളളത്.

കുന്നത്തൂര്‍, കോന്നി എന്നീ രണ്ട് മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 37 കിലോമീറ്ററോളം വരുന്ന ഈ അഭിമാന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു വരുന്നുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

error: Content is protected !!