Trending Now

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി പിടിയിൽ

Spread the love

 

konnivartha.com /പത്തനംതിട്ട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പത്തനാപുരം കാരമൂട് കാരമൂട്ടിൽ വീട്ടിൽ സുധീർ (51) ആണ്പിടിയിലായത്.

 

പന്തളം കുളനട സ്വദേശിനിയിൽ നിന്ന്, ഓസ്ട്രേലിയയിൽ  കെയർടേക്കർ ആയി ജോലി വാഗ്ദാനം ചെയ്ത് 2022 മുതൽ 2023 വരെയുള്ള കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴി പതിനൊന്ന് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ കൈപ്പറ്റിയ ശേഷം ജോലിയോ പണമോ തിരികെ
നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്.. തട്ടിപ്പ് നടത്തി കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതി മാസങ്ങളായി ഒളിവിലായിരുന്നു. തുടർന്ന് പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഇന്നലെ പ്രതിയെ പത്തനാപുരത്തുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

 

സംഘത്തിൽ എസ് ഐ മാരായ വിനു ,വിനോദ് കുമാർ,അനിൽ കുമാർ സിപി ഓമാരായ പ്രകാശ് ,അൻവർഷാ, സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അടൂർ കൂടാതെ ചാലക്കുടി ,കൊടകര ഇരിങ്ങാലക്കുട, രാജപുരം, ,കാലടി എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതി
മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!