കോന്നിയിലെ കടുവ ആക്രമണം: അടിയന്തര നടപടികൾ സ്വീകരിക്കണം : കോന്നി പഞ്ചായത്ത്

Spread the love

 

കോന്നിയിലെ കടുവ ആക്രമണം. കൂട് സ്ഥാപിക്കുന്നതും മയക്കു വെടി വയ്ക്കുന്നതും ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു , ആറാം വാര്‍ഡ്‌ മെമ്പര്‍ രഞ്ജു എന്നിവര്‍ കോന്നി ഡി എഫ് ഒയോട് ആവശ്യം ഉന്നയിച്ചു . എന്നാല്‍ വനം വകുപ്പ് ഭാഗത്ത്‌ നിന്നും നാട്ടുകാര്‍ക്ക് യാതൊരു സഹായവും ഇല്ലെന്നു വാര്‍ഡ്‌ മെമ്പര്‍ പറഞ്ഞു . ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വലിയ സമരം വനം വകുപ്പിന് എതിരെ വലിയ ജനകീയ സമരം ഉണ്ടാകും .

 

എത്രയും വേഗം കൂട് ഒരുക്കുവാന്‍ നടപടി ഉണ്ടാകണം .അതിന് വൈല്‍ഡ് ലൈഫ് ചീഫിന്‍റെയും മുഖ്യ വനപാലകനും കത്തയക്കുകയും  ഉത്തരവിന് വേണ്ടികാക്കുന്ന കോന്നി ഡി എഫ് ഒ യ്ക്ക് എതിരെ സമരം ഉണ്ടാകും . നിയമപരമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കൂട് ഒരുക്കുവാന്‍ അനുമതി നല്‍കേണ്ടത് .എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബന്ധപ്പെട്ട ഡി എഫ് ഒ യ്ക്ക് അനുമതി നല്‍കാം എന്നും മറ്റൊരു നിയമം ഉണ്ട് .

കോന്നി നിയോജക മണ്ഡലത്തിൽ കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് ജൂലൈ 13ന് രാത്രിയിൽ കടുവ ഇറങ്ങുകയും,വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.വീട്ടുകാർ കടുവയാണ് ആടിനെ കൊന്നതെന്ന് നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുമുണ്ട്.

അതുംമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയാണ് കടുവ കൊന്നത് .രണ്ട് ആടുകളെ കാണാതാകുകയും ചെയ്തു. വനംവകുപ്പ് ഡോക്ടർ ആടിന്റെ മൃതദേഹം പരിശോധിച്ച് കടുവയാണ് ആക്രമിച്ചതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ജനവാസമേഖലയിൽ കടുവയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ വലിയ പരിഭ്രാന്തിലും, ഭീതിയിലുമാണ്.കടുവയെ പിടിക്കാൻ ആവശ്യമായ കൂട് സ്ഥാപിക്കുകയും, മയക്കുവെടി വയ്ക്കുവാനും, ജനങ്ങളുടെ ഭീതി അകറ്റാനും കൂടുതൽ ഫോഴ്സിനെ പ്രദേശത്ത് വിന്യസിക്കേണ്ടതാണ്. കടുവയെ പിടികൂടുന്നതിനാവശ്യമായ അടിയന്തര നടപടികൾ വനം വകുപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ മന്ത്രിയുടെ ഭാഗത്തു നിന്നും ആവശ്യമായ ഇടപെടീൽ ഉണ്ടാകണമെന്ന്
ആവശ്യപ്പെട്ടു കോന്നി എംഎൽഎയും വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.