Trending Now

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഫോട്ടോ പ്രദര്‍ശനത്തിന് നാഗര്‍കോവിലില്‍ തുടക്കമായി

Spread the love

 

konnivartha.com/നാഗര്‍കോവില്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെന്നൈ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ‘കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ പദ്ധതികള്‍, ലോക ജനസംഖ്യാ ദിനം, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം, പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിക്കുവേണ്ടിയുള്ള മിഷന്‍ ലൈഫ് പ്രസ്ഥാനം’ എന്നീ വിഷയങ്ങളില്‍ നാഗര്‍കോവിലില്‍ ഒരുക്കിയ നാല് ദിവസത്തെ ഫോട്ടോ പ്രദര്‍ശനം എം ആര്‍ ഗാന്ധി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പ്രദര്‍ശന ഹാളായ കോട്ടാര്‍ രാജകോകിലം തമിള്‍ അരംഗത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ & പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദക്ഷിണ മേഖല ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐഐഎസ്, ജില്ലാ റവന്യൂ ഓഫീസര്‍ ജെ ബാലസുബ്രഹ്‌മണ്യന്‍, ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ ആര്‍ സരോജിനി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ജയന്തി, സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ് എസ് മാരിയപ്പന്‍, ലീഡ് ബാങ്ക് മാനേജര്‍ കെ എല്‍ പ്രവീണ്‍കുമാര്‍, ബി എസ് എന്‍ എല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (നെറ്റ്‌വര്‍ക്കിംഗ്), എസ് രാമചന്ദ്ര കുമാര്‍, നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ സൗത്ത് സോണ്‍ ചെയര്‍മാന്‍ പി മുത്തുരാമന്‍, എസ് ടി ഹിന്ദു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി എം പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളില്‍ നേരത്തെ വിവിധ കോളേജുകളില്‍ നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.തിരുനല്‍വേലി ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ഗോപകുമാര്‍ പി സ്വാഗതവും, മധുര ഫീല്‍ഡ് പബ്ലിസിറ്റി അസിറ്റന്റ് ജെ ബോസ്‌വെല്‍ നന്ദിയും പറഞ്ഞു.

തപാല്‍ വകുപ്പ്, ബിഎസ്എന്‍എല്‍, ഐസിഡിഎസ്, സാമൂഹ്യക്ഷേമ വകുപ്പ്, ഉള്‍പ്പെടെ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ സ്റ്റാളുകളും പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. തപാല്‍ വകുപ്പിന്റെ സ്റ്റാളില്‍ ആധാര്‍ രജിസ്‌ട്രേഷനും ആധാര്‍ തിരുത്തലിനും അവസരമുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും നടക്കുന്ന ഓരോ സെഷനിലും വിവിധ വിഷയങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍, പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണം എന്നിവയുണ്ടാകും.

2023 ജൂലായ് 22 ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശനം വീക്ഷിക്കാം.

error: Content is protected !!