ജനഹൃദയത്തിൽ സ്ഥാനമുറപ്പിച്ച പ്രിയ നേതാവ്: ജെ എം എ

Spread the love

ജനഹൃദയത്തിൽ സ്ഥാനമുറപ്പിച്ച പ്രിയ നേതാവ്, പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആശ്രയവും അത്താണിയുമായിരുന്ന സമുന്നതനായ നേതാവായിരുന്നു ശ്രീ. ഉമ്മൻചാണ്ടിയെന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) പത്തനംതിട്ട ജില്ലാ കമ്മറ്റി അനുസ്മരിച്ചു.

കേരള രാഷ്ട്രീയത്തിൽ വ്യത്യസ്ഥമായ ശൈലിയുടെ ഉടമയും ജനപ്രീയ നേതാവുമായിരുന്നു അദ്ദേഹം. സാധാരണക്കാരൻെറ വേദന അറിയുന്ന അവരിലൊരാളായ ഏറ്റവും ജനകീയനായ നേതാവായിരുന്നു ശ്രീ. ഉമ്മൻചാണ്ടിയെന്ന് ജില്ലാ സെക്രട്ടറി ബാബു വെമ്മേലി പ്രമേയം അവതരിപ്പിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് വർഗ്ഗീസ് മുട്ടത്തിൽ, വൈസ് പ്രസിഡണ്ടന്മാരായ ജയൻ കോന്നി, കൈലാസ്, ട്രഷറർ ജിബു ഇലവുംതിട്ട നന്ദിയും പറഞ്ഞു.

error: Content is protected !!