
ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ട് പത്തനംതിട്ടയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുളള അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട്. ഫോണ്‍ : 0468 2362129, 9188959670.
ഐടിഐ പ്രവേശനം
ഐക്കാട് ഗവ.ഐടിഐയില്‍ എന്‍സിവിടി പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം നല്‍കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഇലക്ട്രീഷ്യന്‍ മെട്രിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. https://scdditiadmission.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
പട്ടിക വര്‍ഗ യുവതീ യുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിര്‍ദിഷ്ഠ യോഗ്യതയുളള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടിക വര്‍ഗവിഭാഗക്കാരും 30 വയസില്‍ താഴെയുളളവരും ബിരുദപഠനത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്സ് പൂര്‍ത്തീകരിച്ചവരും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുളള അര്‍ഹരായവര്‍ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് /ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, റാന്നി എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകുന്ന അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, പട്ടിക വര്‍ഗ വികസന വകുപ്പ് നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ ജൂലൈ 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. ഫോണ്‍: 04735 227703.
മണല്‍ത്തറ അംഗനവാടി ഇനി സ്മാര്‍ട്ട്;ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിക്കും
പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ശീതീകരിച്ച ഉളനാട് മണല്‍ത്തറ അംഗനവാടി കെട്ടിടം ഇന്ന്(ജൂലൈ 22) രാവിലെ ഒന്‍പതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് അശ്വതി വിനോജ് അധ്യക്ഷത വഹിക്കും. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ മുഖ്യഅതിഥിയാകും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പന്തളം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22,30,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 8,70,000 രൂപയും ഉള്‍പ്പെടെ ആകെ 31,00,000 രൂപ വിനിയോഗിച്ചാണ് ശീതീകരിച്ച പുതിയ കെട്ടിടം പണികഴിപ്പിച്ചത്.
ആറന്മുള ഉതൃട്ടാതി ജലോത്സവം: യോഗം (ജൂലൈ 22)
ആറന്മുള ഉതൃട്ടാതി ജലോത്സവം, വള്ളസദ്യ വഴിപാടുകള്‍, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ (ജൂലൈ 22) ഉച്ചയ്ക്ക് 12ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
കെഎസ്ആര്‍ടിസി ഗ്രാമവണ്ടി പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം (ജൂലൈ 22)
കെഎസ്ആര്‍ടിസിയും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം (ജൂലൈ 22) രാവിലെ 11ന് തുലാപ്പള്ളിയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. ബസിന്റെ ഡീസല്‍ ചെലവ് മാത്രം പഞ്ചായത്ത് വഹിച്ച് റൂട്ടുകളും സമയക്രമങ്ങളും പഞ്ചായത്ത് നിര്‍ദേശിക്കുന്നതിന് അനുസൃതമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി.
ഗ്രാമവണ്ടി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പെരുനാട്ടിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ആര്‍ടിസി ഡയറക്ടര്‍മാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ആദ്യ സ്‌കില്‍ ഹബ് റാന്നിയില്‍ സ്ഥാപിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
കേരളത്തിലെ ആദ്യ സ്‌കില്‍ ഹബ് റാന്നിയില്‍ സ്ഥാപിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി മണ്ഡലത്തില്‍ റെയിന്‍(റാന്നി ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ്) പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റാന്നി ബ്ലോക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. സ്‌കില്‍ ഹബ് സ്ഥാപിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റെയിന്‍ പദ്ധതിയിലൂടെ സ്‌കൂളുകളില്‍ കൗണ്‍സിലിംഗുകള്‍ നടത്തും. പ്ലസ് വണ്‍ വിദ്യാര്‍ഥികളിലാണ് ആദ്യം നടത്തുക. രണ്ടാം ഘട്ടം സ്‌കൂളുകളില്‍ നടത്തും. ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചാണ് റെയിന്‍ പദ്ധതി റാന്നി മണ്ഡലത്തില്‍ നടത്തുന്നത്. റെയിന്‍ പദ്ധതി ജനകീയമായി മാറുവാന്‍ ഏവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഭാവി വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാര്‍ഥികള്‍ ലഹരിയുടെ ആസക്തിയില്‍ നിന്ന് സമൂഹത്തെ കൈപിടിച്ച് ഉയര്‍ത്തേണ്ടവരാണെന്ന കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ഥികളെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നത്.
മൂന്ന് ഘട്ടമായിട്ടാണ് റെയിന്‍ പദ്ധതി നടത്തുന്നത്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്‌സ് ടീമിനെ രൂപീകരിച്ച് അവര്‍ക്ക് പരിശീലനം നല്‍കുകയാണ് ആദ്യം ഘട്ടത്തില്‍. ഇങ്ങനെ പരിശീലനം നേടിയവര്‍ മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ അവബോധ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകും. കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തുന്നതിന് ഒരു ടീമിനേയും, മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റൊരു ടീമിനേയും സ്‌കൂള്‍ കൗണ്‍സിലര്‍മാരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റാന്നിയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ്, പോളിടെക്‌നിക്, ഐടിഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ ആര്‍മി എസ്പിസി മാതൃകയില്‍ രൂപീകരിച്ചു.
രണ്ടാംഘട്ടത്തില്‍ കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകര്‍ത്താക്കള്‍ക്ക് അവബോധം നല്‍കും. അതിനുശേഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗല്‍ഭരെ ഉള്‍പ്പെടുത്തി ജാഗ്രത സമിതികളും രൂപീകരിക്കും. തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്ക് ചുറ്റും ലഹരി വിരുദ്ധ ഗ്രാമസഭയും ചേരും. കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ മേല്‍ അവരെ സഹായിക്കുവാനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെയും ഭാഗമായി സ്റ്റുഡന്‍സ് സെന്ററും റാന്നിയില്‍ തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, റാന്നി എക്‌സൈസ് സി.ഐ. വി.എ. സഹദുള്ള, സൈക്കോളജിസ്റ്റ് സ്മിത, എം.ഇ.എസ്.കോളജ് സോഷ്യല്‍ വര്‍ക്ക് എച്ച്.ഒ.ഡി. ചിഞ്ചു ചാക്കോ, ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി (ജൂലൈ 22)
ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി (ജൂലൈ 22) ഉച്ച കഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2022-23 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223169.
ഗ്രാമസഭ
മൈലപ്ര ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകള്‍ നടത്തുന്നു. വാര്‍ഡ് നമ്പരും പേരും, തീയതി, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് പേഴുംകാട് ജൂലൈ 30 ന് ഉച്ചയ്ക്ക് 2.30 ന് എസ്.എന്‍.ഡി.പി.യു.പി സ്‌കൂള്‍ പേഴുംകാട്.
വാര്‍ഡ് രണ്ട് മേക്കൊഴൂര്‍ ജൂലൈ 29 ന് 3.30 ന് എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍.
വാര്‍ഡ് മൂന്ന് കോട്ടമല ജൂലൈ 23 ന് മൂന്നിന് കോട്ടമല അംഗന്‍വാടി.
വാര്‍ഡ് നാല് മണ്ണാറക്കുളഞ്ഞി ജൂലൈ 29 ന് 2.30 ന് എം.എസ്.സി.എല്‍.പി സ്‌കൂള്‍ മണ്ണാറക്കുളഞ്ഞി.
വാര്‍ഡ് അഞ്ച് പഞ്ചായത്ത് വാര്‍ഡ് ജൂലൈ 25 ന് 2.30 ന് കൃഷിഭവന്‍ ഓഡിറ്റോറിയം
വാര്‍ഡ് ആറ് കാറ്റാടി വലിയതറ ജൂലൈ 23 ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടത്തുപടി.
വാര്‍ഡ് ഏഴ് മൈലപ്ര സെന്‍ട്രല്‍ ജൂലൈ 30 ന് ഉച്ചയ്ക്ക് 2.30 ന് എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര വാര്‍ഡ് എട്ട് ഐ റ്റി സി വാര്‍ഡ് ജൂലൈ 30 ന് ഉച്ചയ്ക്ക് രണ്ടിന് ആനിക്കനാട് ഓഡിറ്റോറിയം കുമ്പഴ വടക്ക് വാര്‍ഡ് ഒന്‍പത് ശാന്തി നഗര്‍ ജൂലൈ 30 ന് മൂന്നിന് എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക് വാര്‍ഡ് 10 കാക്കാംതുണ്ട് ജൂലൈ 23 ന് മൂന്നിന് എന്‍.എം.എല്‍.പി.എസ് കാക്കാംതുണ്ട് വാര്‍ഡ് 11 ഇടക്കര ജൂലൈ 28 ന് 2.30 ന് കൃഷിഭവന്‍ ഓഡിറ്റോറിയം വാര്‍ഡ് 12 പി എച്ച് സബ് സെന്റര്‍ വാര്‍ഡ് ജൂലൈ 30 ന് 2.30 ന് എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍ വാര്‍ഡ് 13 മുള്ളന്‍കല്ല് ജൂലൈ 23 ന് 2.30 ന് എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട്
സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സിപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ബി. കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ : 9400863277.
അഭിമുഖം മാറ്റിവെച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജൂലൈ 22 ന് നടത്താനിരുന്ന ഫാര്‍മസിസ്റ്റ് അഭിമുഖം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഫോണ്‍ : 0468 2222364.
ഏകദിന പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) കിഴങ്ങു വര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ ഏകദിന പരിശീലനം നല്‍കുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ 31 ന് രാവിലെ 10 മുതല്‍ നാലു വരെയാണ് പരിശീലനം. താത്പര്യമുളളവര്‍ കീഡിന്റെ വെബ് സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ജൂലൈ 26 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുത്ത 25 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890, 2550322, 7012376994.