Trending Now

റാന്നിയിലെ യുവാവിന്‍റെ  കൊലപാതകം : സഹോദരനും സുഹൃത്തും അറസ്റ്റിൽ

Spread the love

 

konnivartha.com: പത്തനംതിട്ട : യുവാവ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട സംഭവത്തിൽ രണ്ടുപേരെ മണിക്കൂറുകൾക്കകം റാന്നി പോലീസ് പിടികൂടി. റാന്നി മോതിരവയൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ ജോൺസന്റെ മകൻ ജോബിൻ ജോൺസൺ (28) കൊല്ലപ്പെട്ട കേസിലാണ്, സഹോദരൻ ജോജോയും സുഹൃത്ത് പൊന്നു എന്ന് വിളിക്കുന്ന സുധീഷും അറസ്റ്റിലായത്.

ഇന്നലെ രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുകളുണ്ട്, തലയിൽ മുറിവേൽക്കുകയും ചെയ്തു.

സഹോദരന്റെ വീട്ടിലായിരുന്ന അമ്മ രാവിലെ കൊല്ലപെട്ട ജോബിന്റെ വീട്ടിലെത്തിയപ്പോഴാണ് ജോബിനെ മരിച്ചനിലയിൽ വീട്ടിനുള്ളിലെ ഹാളിൽ കാണപ്പെട്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച സഹോദരൻ ജോജോ, സുഹൃത്ത് സുധീഷ് എന്നിവരെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം
ചെയ്തിരുന്നു. ജോജോയും സുഹൃത്തും ചേർന്നാണ് മർദ്ദിച്ചതെന്ന് ചോദ്യം ചെയ്യലിൽ
വെളിവായതിനെതുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

റാന്നി ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ, പോലീസ് ഇൻസ്‌പെക്ടർ പി എസ്
വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ ജോസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ് ഐമാരായ അനീഷ്,
ശ്രീഗോവിന്ദ്, എ എസ് ഐമാരായ അനിൽ, കൃഷ്ണൻകുട്ടി, കൃഷ്ണകുമാർ, എസ് സി പി ഓ ബിജുമാത്യു, സി പി ഓമാരായ സുമിൽ ഷിന്റോ, അജാസ്, സോജു, ലിജു, ആൽവിൻ ജോസഫ്,
ജിനു, വിനീത്, രെഞ്ചു എന്നിവരും സംഘത്തിലുണ്ട്.

error: Content is protected !!