
konnivartha.com: കേരള സാങ്കേതിക സർവ്വകലാശാലയിൽ നിന്നും ബി.ടെക് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്,ബി.ടെക് ഐ.ടിയിൽ റാങ്ക് കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് അനുമോദനം നല്‍കി .
കേരള സാങ്കേതിക സർവ്വകലാശാല ബി.ടെക് പരീക്ഷയിൽ ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഐ.ടി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ പത്തനംതിട്ട കോന്നി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുളത്തുമൺ നന്ത്യാട്ട് വീട്ടിൽ അഗസ്റ്റിൻ ജോസഫിന്‍റെയും കോന്നി മുറിഞ്ഞകൽ ഗവ എൽ .പി സ്കൂൾ അധ്യാപിക ലെനി ഐസക്കിന്‍റെയും മകളായ അഞ്ജലി അഗസ്റ്റിനും കേരള സാങ്കേതിക സർവ്വകലാശാലയിൽ നിന്നും ബി.ടെക് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ നാലാം റാങ്ക് നേടിയ കലഞ്ഞൂർ കരിച്ചന്നൂർ തെക്കേതിൽ എം.കെ.ബിജുവിന്റെയും രഞ്ജിനി.ബി.പിള്ളയുടെയും മകൻ
ആദിത്യ കൃഷ്ണയ്ക്കും കലഞ്ഞൂർ സൗഹ്യദകൂട്ടായ്മയുടെ ആദരവും അനുമോദനവും നൽകി. ഡോ.എൻ.കെ.ശശിധരൻപിളള,ഡോ.അനൂപ് മുരളീധരൻ,ശശിധരൻ മൂലശ്ശേരിൽ,പ്രദീപ്കുമാർ ചരുവിള,പ്രശാന്ത് കലഞ്ഞൂർ,ശ്യാം ലേഔട്ട്,ബിജോ ഗ്രേസ്,ഗിരീഷ് പാടം എന്നിവർ സംസാരിച്ചു