അഞ്ചു വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം : ബന്ധു അറസ്റ്റിൽ

Spread the love

 

konnivartha.com/പത്തനംതിട്ട : അഞ്ചുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ബന്ധുവിനെ പെരുനാട് പോലീസ് പിടികൂടി. പെരുനാട് കൂനംകര മന്ദപ്പുഴ ചരിവുകാലായയിൽ ഗോപകുമാ (43)റാണ് പിടിയിലായത്.

ഇയാളുടെ വീട്ടിൽ വച്ച് ജൂലൈ 30 ന് ഉച്ചക്കാണ് സംഭവം. തിണ്ണയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ മടിയിൽ പിടിച്ചിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വിവരമറിഞ്ഞ പെരുനാട് പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ച് മൊഴി എടുക്കുകയും, തുടർന്ന് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

എസ് ഐ വിജയൻ തമ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇന്നലെ കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുകയും, വൈദ്യപരിശോധനക്ക് ശേഷം തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

പ്രതിയെ പത്തനംതിട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച്, പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പ്രതി കുറ്റം
സമ്മതിച്ചതിനെത്തുടർന്ന് ഉച്ചക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു.

error: Content is protected !!