Trending Now

റാന്നി സെൻറ് തോമസ് കോളേജ് വജ്രത്തിളക്കത്തിലേക്ക്

Spread the love

 

konnivartha.com: റാന്നി സെൻറ് തോമസ് കോളേജ് വജ്രത്തിളക്കത്തിലേക്ക്. 1964ൽ ആരംഭിച്ച റാന്നിസെന്റ് തോമസ് കോളേജ് ആയിരങ്ങൾക്ക് അക്ഷര വെളിച്ചമേകിയിട്ട് 2024 ൽ 60 വർഷം തികയുകയാണ്.

2024 ജൂലൈ 13നാണ് കലാലയ തിരുമുറ്റത്ത് ജൂബിലി ഓർമ്മ തുറക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പൂർവ്വ വിദ്യാർത്ഥികൾ എത്തുന്നത്. പരിപാടിയുടെ വിജയത്തിനായി ഗ്ലോബൽ അലൂമിനി സൂം മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നു. ജൂലൈ 4 മുതൽ വിവിധ ദിവസങ്ങളിലായി മൂന്ന് മീറ്റിംഗുകളാണ് വിദേശ പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് റാന്നിയുടെ നട്ടെല്ലായ സെൻറ് തോമസ് കോളേജിന്റെ ജൂബിലി ആഘോഷം നാടിന്റെ ആഘോഷമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോളേജ് അധ്യാപക-അനധ്യാപക- വിദ്യാർത്ഥി – പൂർവ്വ വിദ്യാർത്ഥി സംഘങ്ങൾ .

ജൂബിലി ആഘോഷത്തിന് മുന്നോടിയായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമിനി സൂംമീറ്റ് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 8 ന് ഗൾഫ് രാജ്യങ്ങൾ, അഞ്ച് ശനിയാഴ്ച വൈകിട്ട് 7 ന് യുകെ, യു എസ്, ഓഗസ്റ്റ് 13 ന് പകൽ 2 ന് ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഗ്ലോബൽ അലൂമ്നി സൂംമീറ്റ് നടത്തുന്നത്.

 

ഇന്ത്യയിലെ മറ്റ് സംസ്ഥാന ങ്ങളിൽലുള്ളവരും മറ്റു വിദേശ രാജ്യങ്ങളിൽ അധിവസിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും സൗകര്യപരദമായി ഏതെങ്കിലും സൂം മീറ്റിംഗിൽ പങ്കെടുത്തു അലൂമിനി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതാണെന്ന് അലൂമ്നി രക്ഷാധികാരി ഡോ.സ്നേഹ സൂസൻ ജേക്കബ്, പ്രസിഡൻറ് രാജു എബ്രഹാം, എക്സ് എം എൽ എ, കോളേജ് മാനേജർ സന്തോഷ് കെ തോമസ്, സെക്രട്ടറി ഡോ. എം കെ സുരേഷ്, ട്രഷറാർ കെ സി ജേക്കബ്, നവമാധ്യമ കോ ഓർഡിനേറ്റർ റ്റിജു ഏബ്രഹാം എന്നിവർ അറിയിച്ചു.

error: Content is protected !!