Trending Now

ബഡ്സ് വാരാചരണത്തിന് ആദ്യ കാല്‍വയ്പ്പുമായി ബഡ്സ് സ്ഥാപനങ്ങള്‍

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയിലെ ബഡ്സ് വാരാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം നഗരസഭ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.ആദില, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.പന്തളം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സീന അധ്യക്ഷത വഹിച്ചു.

ജില്ലയിലെ 11 ബഡ്സ് സ്ഥാപനങ്ങളിലും കുടുംബശ്രീ അസ്സിസ്റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെയും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും രക്ഷകര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ ഒരുമുകുളം വൃക്ഷത്തൈ നടീല്‍ നടത്തി.കുട്ടികള്‍ക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു.

വാരാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 11ന് ഗൃഹ സന്ദര്‍ശനവും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷവും രക്ഷകര്‍തൃസംഗമവും ബഡ്സ് സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 16ന് ജില്ലാതല ബഡ്്സ് ദിനാഘോഷം വിവിധ പരിപാടികളോടെ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂളായ വെങ്ങാനൂര്‍ ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത ഓഗസ്റ്റ് പതിനാറാം തീയതിയാണ് കുടുംബശ്രീ മിഷന്‍ ബഡ്സ് ദിനമായി ആഘോഷിക്കുന്നത്.ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക,വിഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിലേക്ക് ഉള്‍ചേര്‍ക്കുക, അവരുടെ രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.

ബഡ്സ് ദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു

റാന്നി പെരുനാട് പഞ്ചായത്തില്‍ ബഡ്സ്ദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു.ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.

 

മാടമണ്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ തൈ നടില്‍ കര്‍മവും കുട്ടികള്‍ക്കുള്ള തൈ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍ , സിഡിഎസ് ഉദ്യോഗസ്ഥര്‍ ,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!