Trending Now

ഡോ .എം .എസ്. സുനിലിന്റെ 290 -മത്തെ സ്നേഹഭവനം വിധവയായ ഓമനയ്ക്കും കുടുംബത്തിനും

Spread the love

konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 290 -മത് സ്നേഹഭവനം യൂണിഫൈഡ് വേർഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസിന്റെ സഹായത്താൽ ആറാട്ടുപുഴ കുന്നത്തുംകര പാണ്ടിയൻപാറ വീട്ടിൽ വിധവയായ ഓമനയ്ക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി.

 

വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും മലയാളി കൗൺസിൽ അംഗം തോമസ് വർഗീസ് നിർവഹിച്ചു . വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ദുരിത യാതന അനുഭവിക്കുകയായിരുന്നു ഓമനയും കുടുംബവും.

ഇവർക്കായി കൗൺസിൽ പ്രസിഡൻറ് ബെഞ്ചമിൻ തോമസ് അഞ്ച് സെൻറ് സ്ഥലം വാങ്ങി നൽകുകയും അതിൽ മലയാളി കൗൺസിലിന്റെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത നൽകുകയായിരുന്നു.

ചടങ്ങിൽ വാർഡ് മെമ്പർ മറിയാമ്മ വർഗീസ്., പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ .,മാമൻ ജോർജ് ., സഞ്ജു ജോർജ്., ജോൺ കെ വർഗീസ്., ജയൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!