Trending Now

ആസാദി കാ അമൃത് മഹോത്സവം : കോന്നിപഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചു

Spread the love

 

konnivartha.com : ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപന ചടങ്ങായ മേരി മാട്ടി മേര ദേശ് ക്യാമ്പിന്‍റെ ഭാഗമായി “അമൃത വാടിക ” കോന്നി ഗ്രാമ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ മങ്ങാരം സഞ്ചായത്തു കടവിൽ വെച്ച് നടന്നു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാമിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് തല പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു.

വൃക്ഷ തൈ നട്ടും, പഞ്ച് പ്രാൺ പ്രതിജ്ഞയും ധീരദേശാഭിമാനികളെയും സ്വതന്തര്യ സമരസേനാനികളെയും വീരജവാന്മാരെയും അനുസ്മരിക്കുകയും ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺലതിക കുമാരി, ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺരെഞ്ചു ആർ, ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ,എഞ്ചിനീയർ രല്ലു പി രാജു, ഓവർസീർമാരായ സവിത കെ വി,അജിത ജി നായർ, അക്കൗണ്ടന്റ് കം ഐ.റ്റി അസിസ്റ്റന്റ്മാരായ സുഭാഷ് ചന്ദ്രൻ, ശ്രീജ എസ്, സ്മിത പി, വിവിധ വാർഡുകളിൽ നിന്നുള്ള മേറ്റുമാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

 

error: Content is protected !!