Trending Now

പൊതുവിപണിയില്‍ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കരുത്: ജില്ലാ കളക്ടര്‍

Spread the love

 

konnivartha.com : പൊതുവിപണിയില്‍ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍. ഓണകാലത്ത് പൊതുവിപണിയില്‍ സാധനങ്ങള്‍ക്കുണ്ടാകുന്ന വിലകയറ്റം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍സാധനങ്ങളുടെ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം.

വ്യാപാര സ്ഥാപനങ്ങള്‍ രജിസ്റ്ററുകളും ബില്ലുകളും കൃത്യമായ രീതിയില്‍ സൂക്ഷിക്കണം. കൃത്യമായ ഇടവേളകളില്‍ സിവില്‍ സപ്ലൈസ്- ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന തുടരും. യോഗത്തില്‍ ഉന്നയിച്ച വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, വ്യാപാര വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

എന്നാല്‍ ജില്ലാ കളക്ടറുടെ  വാക്കുകള്‍ക്ക് പുല്ല് വില കല്‍പ്പിച്ച് കൊണ്ട് എല്ലാ  വ്യാപാര സ്ഥാപനങ്ങളിലും വില കൂടി . ഇത് തടയിടാന്‍ ഒരു സംവിധാനവും ഒരുക്കിയില്ല എന്ന് ജനം പറയുന്നു . ജില്ലാ കളക്ടര്‍ നേരിട്ട് ഇറങ്ങി പരിശോധിക്കണം എന്നും ജനം ആവശ്യം ഉന്നയിച്ചു 

error: Content is protected !!