Trending Now

കോന്നി സീനിയർ ചേമ്പറിന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Spread the love

 

konnivartha.com: കോന്നി സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കോന്നി ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ഇന്ത്യൻ കരസേനയിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കോന്നി എക്സ് സർവീസ് അസോസിയേഷൻ പ്രസിഡന്റുമായിരിക്കുന്ന. ജി രാമകൃഷ്ണപിള്ളയെ ആദരിച്ചു പൊന്നാട അണിയിച്ചു.

കോന്നി സീനിയർ ചേമ്പർ പ്രസിഡന്റ് സാംസൺ സാമൂവൽ മണലൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീനിയർ ചേമ്പർ സെക്രട്ടറി വി ബി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. സീനിയർ ചേമ്പർ നാഷണൽ കോ കോർഡിനേറ്റർ സുരേഷ് കുമാർ, മുൻപ്രസിഡന്റ് രാജീസ് കൊട്ടാരം, ട്രഷറർ സുനിൽ പി കെ പി, ജൂനിയർ ചേമ്പർ പ്രസിഡന്റ്‌ റെജി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!