
konnivartha.com : കോന്നി വനത്തിന്‍റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കല്ലേലിയില്‍ കാട്ടാനയുടെ ശല്യം അതി രൂക്ഷം . ജനവാസ മേഖലയില്‍ കഴിഞ്ഞ ഒന്നര ആഴ്ചയായി കാട്ടാനയുടെ വിഹാര കേന്ദ്രമാണ് .
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ സമീപത്തുള്ള വലിയ പന കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാന എടുത്തു . സന്ധ്യ കഴിഞ്ഞാല്‍ കല്ലേലി കുരുശുമൂട് ഭാഗം മുതല്‍ വയക്കര വരെ കാട്ടാനയുടെ സഞ്ചാര പാതയാണ് . കോന്നി അച്ചന്‍ കോവില്‍ റോഡില്‍ ഏതു സമയത്തും കാട്ടാനയെ കാണാം .ചെളിക്കുഴി ഭാഗത്തും മറ്റൊരു സംഘം കാട്ടാന ഇറങ്ങി .
കഴിഞ്ഞ ഒരാഴ്ചയായി രണ്ട് കൊമ്പനും രണ്ടു പിടിയും ഒരു കുട്ടിയാനയും ആണ് കല്ലേലി ഭാഗത്ത് എത്തിയത് .ആളുകളെ ഇതുവരെ ഉപദ്രവിച്ചില്ല എങ്കിലും രാത്രിയില്‍ ഇത് വഴി പോകുന്നവര്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു . ആനകളെ ഇവിടെ നിന്നും തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം
photo: file copy