
konnivartha.com: ഇടുക്കി ജില്ലയില്‍ ഇന്ന് (18/8/2023) കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചു. ജില്ലയിലെ എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം.
1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വിവിധ സ്ഥലങ്ങളില്‍ പ്രകടനവും നടത്തും.
എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാല ഓഗസ്റ്റ് 18ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക് (ഓഗസ്റ്റ് 19) മാറ്റി. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല
ഇടുക്കിയിൽ വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല എന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.