Trending Now

വിശുദ്ധ അൽഫോൺസാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Spread the love

 

konnivartha.com/കൊളംബസ് (ഒഹായോ): വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്ത്യാദരങ്ങളോടെ കൊളംബസ് സെന്റ്‌മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ ആഘോഷിച്ചു. വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം വഹിച്ചുള്ള പ്രദക്ഷിണത്തിനു ശേഷം, മിഷൻ ഡയറക്ടർ റവ.ഫാ.ഡോ. നിബി കണ്ണായി ആഘോഷപൂർവ്വമായ തിരുനാൾ കുർബാന അർപ്പിച്ചു. കുർബാനയ്ക്കു ശേഷം നൊവേനയും ലദീഞ്ഞും നടന്നു.

തുടർന്ന് പൊതുയോഗവും സെയിന്റ് അൽഫോൻസാ വാർഡ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു. റവ.ഫാ.ഡോ. നിബി കണ്ണായി, ട്രസ്റ്റിമാരായ ദിപു പോൾ, ജിൻസൺ സാനി, ഡബ്ലിൻ വാർഡ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റിയൻ, സെക്രട്ടറി റോസ്മി അരുൺ എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികൾ ആയിരുന്നു. അൽഫോൻസാമ്മയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള ക്വിസ് പ്രോഗ്രാം കുട്ടികൾക്കും മുതിർന്നവർക്കും ഏറെ വിഞ്ജാനപ്രദമായിരുന്നു. അതിനു ശേഷം, സെയിന്റ് അൽഫോൻസാ യൂണിറ്റ് ഒരുക്കിയ വിരുന്നിൽ മിഷൻ കൂട്ടായ്മയിലെ എല്ലാവരും പങ്കെടുത്തു.

വാര്‍ത്ത: കൊളംബസില്‍ നിന്നും പി.ആർ.ഒ ബബിത ഡിലിൻ

error: Content is protected !!