Trending Now

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം : 23നു വൈകിട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യം

Spread the love

 

ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രനെ തൊടാൻ 3 ദിവസം മാത്രം ശേഷിക്കേ ലാൻഡർ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ്ങും (വേഗം കുറയ്ക്കൽ) വിജയം.ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണു ഡീബൂസ്റ്റിങ് നടത്തിയത്. ഇതോടെ 25 കിലോമീറ്റർ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് മോഡ്യൂൾ.23നു വൈകിട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ലാൻഡർ മൊഡ്യൂളിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും ഐഎസ്ആർഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

error: Content is protected !!