Trending Now

കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു

Spread the love

 

konnivartha.com/ കോന്നി :വിനായക ചതുർഥിയോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു.കല്ലേലി അമ്മൂമ്മ കല്ലേലി ഊരാളി അപ്പൂപ്പൻ എന്നിവർക്ക് പ്രഭാത പൂജകൾ നൽകിയ ശേഷം കൗള ഗണപതി നടയിൽ ആണ് പൂജ നടന്നത്.
ഫലവർഗ്ഗങ്ങളും കരിമ്പും മധുര പലഹാരങ്ങളും 101 കരിക്കും നേദിച്ചു. പൂജകൾക്ക് ശേഷം നിവേദ്യം ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു. പൂജകൾക്ക് വിനീത് ഊരാളി കാർമികത്വം വഹിച്ചു.
error: Content is protected !!