Trending Now

കോന്നിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാനുള്ള നിര്‍ദേശവുമായി വിദ്യാര്‍ഥികള്‍

Spread the love

 

konnivartha.com: വാഹനങ്ങളുടെ വർദ്ധനവ് കാരണം കോന്നി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാൻ , അതിനോടൊപ്പം പാർക്കിംഗ് സൗകര്യങ്ങൾ ആവിഷ്കരിക്കാനും വേണ്ടി പത്തനംതിട്ട മുസലിയാർ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികൾ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജ്, പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി വിവിധ സർക്കാർ ഓഫീസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയോട് അടുത്ത് നിൽക്കുന്നതാണ് കോന്നി ജംഗ്ഷൻ.

ഗതാഗതക്കുരുക്ക് കാരണം ഓരോ വ്യക്തിയുടെയും മണിക്കൂറുകൾ റോഡുകളിൽ പാഴായിപ്പോകുന്നു. കോന്നി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിന്‍റെ പഠനത്തിനായി – വീഡിയോഗ്രാഫി വഴി ശേഖരിച്ച ജംഗ്ഷനിൽ വരുന്ന വാഹനങ്ങളുടെ കണക്ക്, കോന്നി ജംഗ്ഷനിൽ വരുന്ന നാല് റോഡുകളുടെ ഇപ്പോഴത്തെ സ്ഥിതി, ബൈപ്പാസ് റോഡുകളുടെ സാദ്ധ്യത തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു.

ഇതിന്റെ പഠനത്തിൽ നിന്ന് നിലവിൽ, റോഡിന്റെ വീതി കുറവ്, മതിയായ പാർക്കിംഗ് ഏരിയ ഇല്ലായ്മ, റോഡ് കപ്പാസിറ്റിക്കും മുകളിൽ ഉള്ള വാഹനങ്ങളുടെ എണ്ണം, റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എന്നിവ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.

ഇതിനു പരിഹാരമായി വിദ്യാർത്ഥികൾ കോന്നി ജംഗ്ഷന് വേണ്ടി ട്രാഫിക് സിഗ്നൽ രൂപകല്പന ചെയ്തു ഇതര മാർഗ്ഗനിർദ്ദേശങ്ങൾ മുൻപോട്ടു വെയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം കോന്നി ജംഗ്ഷൻ കടന്നു പോകേണ്ടുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് റോഡുകൾ ഉപയോഗിക്കാൻ ഉള്ള സാധ്യതയും ഈ പ്രോജെക്ടിലൂടെ നിർദ്ദേശിക്കുന്നു.

അവസാന വർഷ സിവിൽ എഞ്ചനീയറിങ്ങ് വിദ്യാർത്ഥികലായ അലീന രാജു, അൽഷാ മെർലിൻ ജോസഫ്, അതുൽ എം .എ , മുഹമ്മദ് അഫ്സൽ എന്നിവർ അദ്ധ്യാപകരായ പ്രൊഫ. ലക്ഷ്മീ നായർ, ഡോ. സിബി ജേക്കബ് ചെറിയാൻ, വകുപ്പ് മേധാവി പ്രൊഫസർ മഞ്ജു ആർ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് ഈ പ്രോജക്ട് ചെയ്തത്.റിപ്പോർട്ട്‌ കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് മുൻപാകെ സമർപ്പിച്ചു.

Students came up with a proposal to reduce the traffic jam in Konni

The final year students of the Civil Engineering Department have put forward proposal to reduce the traffic congestion at Konni Junction due to the increase in vehicles and also to devise parking facilities. The project report was submitted before Konni Panchayat President Annie Sabu Thomas.

Final year civil engineering students Alina Raju, Alsha Merlin Joseph, Atul M A and Muhammad Afzal made the detailed project study under the guidance of Prof. Lakshmi Nair, Dr. Ciby Jacob Cherian and Head of Department Professor Manju R.

error: Content is protected !!