Trending Now

സപ്ലൈകോയിൽ 170 കോടിയുടെ ഓണ കച്ചവടം: മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

 

konnivartha.com : അത്തം മുതൽ തിരുവോണം വരെ സപ്ലൈകോയിൽ 7 കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പത്ത് ദിവസം 32 ലക്ഷം കാർഡ് ഉടമകളാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങിയത്. സപ്ലൈകോയുടെ വില്പനശാലകൾ ആകെ എടുത്താൽ 170 കോടിയുടെ കച്ചവടം നടന്നുവെന്നും മുഖ്യമന്ത്രി.

സപ്ലൈകോയ്ക്ക് എതിരെ വ്യാജപ്രചരണങ്ങൾ നടത്താൻ ഇറങ്ങിയവർക്ക് മുഖത്തേറ്റ അടിയാണിതെന്നും ഇക്കൂട്ടർക്ക് നാണം എന്ന് പറയുന്നത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പളളിയിലെ കൂരോപ്പടയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2681 മെട്രിക് ടൺ പച്ചക്കറികളും പഴവർഗ്ഗങ്ങളുമാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വില്പന ശാലകളിലൂടെ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലേക്ക് എത്തിച്ചത്. രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. 26,000 ത്തിൽ അധികം കർഷകർക്ക് നേട്ടമുണ്ടായി.

കൺസ്യൂമർഫെഡ് മുഖേന 106 കോടിയോളം രൂപയുടെ വിൽപ്പന നടന്നുവെന്നും 20 ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2681 മെട്രിക് ടൺ പച്ചക്കറികളും പഴവർഗ്ഗങ്ങളുമാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വില്പന ശാലകളിലൂടെ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലേക്ക് എത്തിച്ചത്. രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. 26,000 ത്തിൽ അധികം കർഷകർക്ക് നേട്ടമുണ്ടായി. കൺസ്യൂമർഫെഡ് മുഖേന 106 കോടിയോളം രൂപയുടെ വിൽപ്പന നടന്നുവെന്നും 20 ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

error: Content is protected !!