
konnivartha.com: കഞ്ചാവ് കടത്താൻ ന്യൂതന മാർഗ്ഗം. ബിസ്‌കറ്റ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ്. പാലക്കാട് എക്സൈസ് സർക്കിൾ, ആർ.പി.എഫ് സി.ഐ.ബി എന്നീ സംഘങ്ങളുടെ സംയുക്ത പരിശോധനയിലാണ് ദൻബാദ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ടുമെൻറിൽ ലഗേജ് റാക്കിൽ ഷോൾഡർ ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്നപ്പോൾ ബിസ്കറ്റ് പാക്കറ്റുകൾ കണ്ടെത്തി. എന്നാൽ ബിസ്കറ്റ് കവറുകൾ സ്റ്റാപ്ലർ ഉപയോഗിച്ച് അടച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ സംശയം തോന്നി തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 3.9 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ്, ആർപിഎഫ് – സി ഐ ബി സർക്കിൾ ഇൻസ്പെക്ടർ എൻ കേശവദാസ്, സബ് ഇൻസ്പെക്ടർ ആർപിഎഫ് സിഐബി ദീപക്,രവി. എസ്. എം എ എസ് ഐ,എൻ അശോക് ഹെഡ് കോൺസ്റ്റബിൾ എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ എം സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജഗജിത് കെ, സാദത്ത് എ, അഭിലാഷ് കെ, എക്സൈസ് ഡ്രൈവർ കണ്ണദാസൻ എന്നിവർ പങ്കെടുത്തു.
ഒലവക്കോട് റയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 8.6 കിലോഗ്രാം കഞ്ചാവും എക്സൈസ് പിടികൂടി. പാലക്കാട് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ K R അജിത്തും പാർട്ടിയും പാലക്കാട് RPF/CIB പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി കോഴിക്കോട് താമരശേരി സ്വദേശി സിറാജുദ്ദീൻ എന്നയാളെ പിടികൂടിയത്.