
konnivartha.com: കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്‍റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍. കോന്നി അട്ടച്ചാക്കല്‍ നിവാസിയായ ഉടമയ്ക്ക് കിട്ടിയത് മൂന്നു പെറ്റിയിലായി 1500 രൂപ. ഉടമ കോന്നി പോലീസില്‍ പരാതി നല്‍കി .
കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ടു രാജേഷ് ആര്‍ കോശിയാണ് പരാതി നല്‍കിയത് .തന്‍റെ കാറിന്‍റെ അതേ നമ്പറുമായി ഇടുക്കിയില്‍ മറ്റൊരു കാര്‍ ഉണ്ടെന്നു ആണ് പരാതി . ഇടുക്കിയിലെ ഈ വ്യാജക്കാര്‍ മൂലം രാജേഷിന് പെറ്റി ഇനത്തില്‍ ലഭിച്ചത് മൂന്നു പ്രാവശ്യമായി 1500 രൂപ. ഇടുക്കിയില്‍ രാജേഷ് കാറുമായി പോയിട്ടില്ല . വീട്ടില്‍ കാര്‍ ഉണ്ട് .എന്നാല്‍ ഇതേ നമ്പര്‍ വെച്ചു മറ്റൊരു കാര്‍ ഇടുക്കിയില്‍ ഉണ്ട് എന്നാണു പരാതി .