Trending Now

അച്ചൻകോവിൽ നദീതീരങ്ങളിൽ വസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം : പത്തനംതിട്ട ജില്ലാ കളക്ടര്‍

Spread the love

 

konnivartha.com: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കോന്നി വനമേഖലയിലെ വിവിധ മഴമാപിനികളിൽ നിന്നും ശേഖരിച്ച മഴയുടെ തോതു പ്രകാരം കരിപ്പാൻതോട് മേഖലയിലാണ് ജില്ലയിൽ എറ്റവുമധിക മഴ ലഭിച്ചിട്ടുള്ളത്.

ഈ സൂചികകൾ പ്രകാരം അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുവാൻ സാധ്യതയുണ്ട്. കല്ലേലി (30.71) കോന്നി (26.91) എന്നിവിടങ്ങളിൽ അപകടനിലയിലുള്ള ജലനിരപ്പ് നദിയിൽ ഉയർന്നിട്ടുണ്ട്. അച്ചൻകോവിൽ നദീതീരങ്ങളിൽ വസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

യാതൊരു കാരണവശാലും നദിയിലോ, മറ്റു ജലാശയങ്ങളിലോ ഇറങ്ങുവാൻ പാടില്ല എന്നറിയിക്കുന്നു. ഏവരും ജാഗ്രത പുലർത്തേണ്ടതാണ്.
03-09-2023, 08:30am മുതൽ 04-09-2023,08:30 am വരെ
Karippanthode -282mm
Manneera-230mm
Moozhiyar -179.2mm
Neeramakkulam-162mm
Thavalapara-157mm
Cherukulanji -148mm
Kummannur-141.17mm
Mullumala-132mm
Padam-129mm
Kunnamthanam-124mm
Kakki-124mm

error: Content is protected !!