Trending Now

കെ.എസ്.ആര്‍.ടി.സി. ബസും മിനി പിക് അപ് വാനും കൂട്ടിയിടിച്ചു: രണ്ട് മരണം

Spread the love

 

konnivartha.com: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസും മിനി പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം. പത്തനംതിട്ട കുരമ്പാലയില്‍ പന്തളത്തിനും അടൂരിനുമിടയില്‍ എം.സി. റോഡ് കുരമ്പാലയില്‍ അമൃത വിദ്യാലയത്തിനുമുന്നില്‍ രാവിലെ 6.30ഓടെയായിരുന്നു അപകടം. പിക് അപ് വാനിലെ ഡ്രൈവറും സഹായിയുമാണ് മരിച്ചത്.

അടൂര്‍ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന പിക് അപ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശികളായ പിക് അപ് വാന്‍ ഡ്രൈവര്‍ തോമസ് ജോണും സഹായി വി.എസ്. ശ്യാമുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും പിക് അപ് വാനിന്റെ ഫ്രണ്ട് ക്യാബിനില്‍ കുടുങ്ങിയിരുന്നു.ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫ്രണ്ട് ക്യാബിന്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ അടൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിക് അപ് വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയോ എന്നാണ് സംശയം

error: Content is protected !!