Trending Now

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലു മുതൽ; ഹയർ സെക്കൻഡറി മാർച്ച് ഒന്നു മുതൽ

Spread the love

 

konnivartha.com: 2024ലെ എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലു മുതൽ 25 വരെ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

എസ്.എസ്.എൽ.സി. ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെയും ഐ.റ്റി. പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെയും എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയും നടക്കും. 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ ഇങ്ങനെ;

2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1

മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്

മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം

മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2

മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്

മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്

മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി

മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി

മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ നടക്കും.

ഹയർ സെക്കൻഡറി പരീക്ഷാ വിജ്ഞാപനം പരീക്ഷാ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. 2024ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ ഒമ്പതു മുതൽ

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. സെപ്റ്റംബർ 25 മുതൽ 30 വരെ നടത്താനിരുന്ന പരീക്ഷ കോഴിക്കോട് ജി്ല്ലയിലെ നിപ സാഹചര്യത്തെത്തുടർന്നാണു മാറ്റിവച്ചത്. ആകെ 4,04,075 വിദ്യാർഥികളാണ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. ഇതിൽ കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ നടക്കും. 27,633 വിദ്യാർഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 വിദ്യാർഥികളാണു പരീക്ഷ എഴുതുന്നത്. ഡി.എൽ.എഡ് പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ 9 മുതൽ 21 വരെ ഡി.എൽ.എഡ്. പരീക്ഷ നടത്തം. 14 കേന്ദ്രങ്ങളിലായി 698 പേർ കോഴിക്കോട് പരീക്ഷ എഴുതും.

error: Content is protected !!