
പി.ജി നഴ്‌സിങ്: റാങ്ക് ലിസ്റ്റും കാറ്റഗറി
ലിസ്റ്റും പ്രസിദ്ധീകരിച്ചു
2023-24 അധ്യയന വർഷത്തെ പി.ജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
ബി.ഡി.എസ്: ഒഴിവുള്ള
സീറ്റിൽ പ്രവേശനം
2023-24 അധ്യയന വർഷത്തെ ബി.ഡി.എസ് കോഴിസിലേക്കുള്ള ഒന്നാം റൗണ്ട് സ്ട്രേ വേക്കൻസി ഫില്ലിംഗിനുശേഷം ഒഴിവ് വന്ന സർക്കാർ, സ്വാശ്രയ ദന്തൽ കോളജുകളിലെ ബി.ഡി.എസ് സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകുന്ന യോഗ്യതാ ലിസ്റ്റുകൾ അനുസരിച്ച് അതാത് കോളജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ്/സാധ്യതാ ലിസ്റ്റ്/Eligibility list എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് അതത് കോളജുകളിൽ ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദമായ വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരിക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inസന്ദർശിക്കുക.
ആയുർവേദ/ഹോമിയോ/സിദ്ധ/ഫാർമസി/
മെഡിക്കൽ ഓപ്ഷൻ കൺഫർമേഷൻ
2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് / ബി.ടെക്ക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ “Confirm” ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം / ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ മൂന്നിനു വൈകിട്ടു നാലു വരെ പ്രവേശ പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഒക്ടോബർ മൂന്നിനു വൈകിട്ടു നാലു വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അഞ്ചിന് രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.