Trending Now

ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം:അപേക്ഷ ക്ഷണിച്ചു

Spread the love

 

konnivartha.com: സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസാണ്.

 

അപേക്ഷാ ഫോമിന്റെ മാതൃകയും, വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവുംwww.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഒക്ടോബർ 31നു മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് – 0474-2914417, എറണാകുളം മേഖലാ ഓഫീസ് – 0484-2429130, പാലക്കാട് മേഖലാ ഓഫീസ് – 0491-2505663, കോഴിക്കോട് മേഖലാ ഓഫീസ് -0495-2377786.

error: Content is protected !!