Trending Now

മാലിന്യം തളളിയ വ്യക്തിയെ പിടികൂടാന്‍ സഹായിച്ച ആളിന് പാരിതോഷികം നല്‍കി

Spread the love

 

konnivartha.com: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കുറ്റിപൂവത്തുങ്കല്‍ പടിക്കല്‍ റോഡിനോട് ചേര്‍ന്ന് മാലിന്യം തള്ളിയ ആളിനെ പിടികൂടാന്‍ സഹായിച്ച ആളിന് പാരിതോഷികം നല്‍കി. ആറ്റാശേരില്‍ വീട്ടില്‍ മാത്യു ഫിലിപ്പ് എന്നയാളിനാണ് പിഴ തുകയുടെ 25 ശതമാനമായ 2500 രൂപ പാരിതോഷികമായി നല്‍കി.

പഞ്ചായത്തില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ അധ്യക്ഷത വഹിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് ആളുകള്‍ മുന്നോട്ട് വരണമെന്ന് പ്രസിഡന്റ് അറിയിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്‍സി അലക്സ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ മനുഭായി മോഹന്‍, പി.ജ്യോതി, മെമ്പര്‍മാരായ ലൈസാമ്മ സോമര്‍, എബി മേക്കരങ്ങാട്ട്, രതീഷ് പീറ്റര്‍, ജോളി റജി, മോളിക്കുട്ടി ഷാജി, കെ ബി രാമചന്ദ്രന്‍,ടി.ടി മനു , ഗീത ശ്രീകുമാര്‍, ,റജി ചാക്കോ, അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍,റഫീന എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!