
konnivartha.com: കേരളത്തില്‍ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി.അതായത് പട്ടിണി പാവങ്ങള്‍ എന്ന് സാരം . ഒരു നേരം മാത്രം അന്നം ബാക്കി രണ്ടു നേരം പശി . ഇതാണ് അവസ്ഥ എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു . എന്ത് കൊണ്ട് ഇത്രയും ആളുകള്‍ക്ക് പട്ടിണി മാറ്റുവാന്‍ കഴിയുന്നില്ല എന്ന് ഇത്രനാളും സര്‍ക്കാര്‍ പറഞ്ഞില്ല . ഇപ്പോള്‍ പറഞ്ഞു .നന്ദി
സര്‍ക്കാര്‍ ജീവനക്കാരുടെ പിടിപ്പുകേട് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . ഉണ്ടും ഉടുത്തും ആര്‍ഭാട ജീവിതം നയിക്കുന്നവര്‍ക്ക് ഇവരെ അറിയില്ല . സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യമായ ഫയല്‍ നീക്കി എങ്കില്‍ ഒരാളും പട്ടിണി പാവം ആകില്ല . ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉള്ള അവഗണന ആണ് .അത്തരം ജീവനക്കാരെ പിരിച്ചു വിടുവാന്‍ ഉള്ള നടപടി വേണം .
ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി മോചിപ്പിക്കും എന്ന് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു . തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം വഹിക്കും. വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ഇതിന്റെ ഭാഗമായി തീരുമാനിച്ചു എന്നും പറയുന്നു . കണ്‍ മുന്നില്‍ പട്ടിണി പാവങ്ങള്‍ ഉണ്ട് . അവരെ രക്ഷിക്കുക .എത്രയും വേണം . ഇത്തരം കുടുംബങ്ങളിലെ 93 ശതമാനം പേരെ 2024 നവംബർ ഒന്നോടെ അതിദാരിദ്ര്യ രേഖയിൽ നിന്ന് മോചിപ്പിക്കും എന്നാണ് സര്‍ക്കാര്‍ ഭാഷ്യം . ഒരു ദിവസം കൊണ്ട് മോചനം ആവശ്യം ആണ് .അതിനു കാലതാമസം വേണ്ട . ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ മാത്രം മതി .