Trending Now

പന്തളം എഫ്.പി.ഒ യുടെ ആദ്യ ഉത്പന്നം വിപണിയില്‍

Spread the love

 

പന്തളം എഫ്.പി.ഒയുടെയും ഭാരതീയപ്രകൃതി കൃഷി കാര്‍ഷികമേളയുടെയും ഉദ്ഘാടനം തട്ടയില്‍ എസ്.കെ.വി യു.പി.എസ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. പന്തളം എഫ്.പി.ഒയുടെ നിറവ് ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ആദ്യ വില്‍പ്പന ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി ജെ റെജി നിര്‍വഹിച്ചു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.പി.ഒയുടെ ലോഗോ പ്രകാശനവും നടന്നു. ഭാരതീയപ്രകൃതി കൃഷി കാര്‍ഷികമേളയും പ്രദര്‍ശനവും കാര്‍ഷികസെമിനാറും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ് കുമാര്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപ്പണിക്കര്‍, വാര്‍ഡ് അംഗങ്ങള്‍, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ ചന്ദന,പന്തളം എഫ് പി ഒ പ്രസിഡന്റ് എം കെ ഗിരീഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!