Trending Now

നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Spread the love

 

തൃശ്ശൂര്‍ പുത്തൂർ കൈനൂർ ചിറയിൽ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്

അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കുമായി വെള്ളം സംഭരിക്കുന്നതിനായി കെട്ടിയ ചിറയിലാണ് അപകടം.

error: Content is protected !!