Trending Now

കേരളോത്സവം നാളെയുടെ കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നു: ചിറ്റയം ഗോപകുമാര്‍

Spread the love

 

 

കേരളോത്സവത്തിലൂടെ നാളെയുടെ കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം മനു , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ള, എം.ജി കൃഷ്ണകുമാര്‍, അഡ്വ ശ്രീഗണേഷ്, എ.പി സന്തോഷ്, ഷീനാ റെജി, സുപ്രഭ, ജി.പ്രമോദ്, ജി. സുരേഷ്,സാജിത റഷീദ്, ഷൈലജ പുഷ്പന്‍, എസ്. സുജിത്ത്, ജി.ശ്രീജിത്ത്, ലത ശശി, ആശാ ഷാജി, എസ്. ശ്രീജ, രഞ്ജിനി കൃഷ്ണകുമാര്‍, പി.കെ ഗീത, ശരത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!