Trending Now

കോന്നിയൂർ രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനം നടത്തി

Spread the love

 

konnivartha.com/പത്തനംതിട്ട : അദ്ധ്യാപക ശ്രേഷ്ഠൻ കോന്നിയൂർ രാധാകൃഷണന്‍റെ അനുസ്മരണ സമ്മേളനം കോന്നിയൂർ രാധാകൃഷ്ണൻ സൗഹ്യദവേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പ്രസ്ക്ലബ് ഹാളിൽ നടന്നു.സംസ്ഥാന ലൈബ്രറി കൗൺസിൽ ഏക്സിക്യൂട്ടിവ് അംഗം പ്രൊഫ. ടി.കെ.ജി നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ്സ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ , പ്രസ് ക്ലബ് സെക്രട്ടറി എ.ബിജു , റോബിൻ പീറ്റർ , സാമുവേൽ കിഴക്കുപുറം , സലിം പി. ചാക്കോ , കെ.ആർ.കെ പ്രദീപ് , ബിജു കുര്യൻ , എസ്. മീരാസാഹിബ് , തോമസ് എബ്രഹാം തെങ്ങുംതറയിൽ, എസ്. രാജേശ്വരൻ , അഡ്വ. ഷബീർ അഹമ്മദ് , പി.കെ. ഇക്ബാൽ, പി. സക്കീർശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!