Trending Now

സംഗീതിന്‍റെ മൃതദേഹം ആറന്മുള പമ്പാനദിയില്‍ നിന്നും കണ്ടെത്തി

Spread the love

 

konnivartha.com: 16 ദിവസമായി കാണാതായ പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമൺ താന്നിനിൽക്കുംകാലായിൽ സംഗീതിന്‍റെ മൃതദേഹം ആറന്മുള പമ്പാനദിയില്‍ നിന്നും കണ്ടെത്തി.

ഒക്ടോബർ ഒന്നിന് 4 മണിക്ക് കൂട്ടുകാരൻ പ്രദീപിനൊപ്പം പുറത്തുപോയ സംഗീത് തിരികെ രാത്രി ഏഴരയോടെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന ഓട്ടോയിൽ കയറി പോയി.പ്രദീപിന്റെ കുട്ടിക്കു സുഖമില്ലെന്നും ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്.സംഗീതിനെ രാത്രി വൈകിയും കാണാതായതോടെ വീട്ടുകാര്‍ ഫോണിൽ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. 11 മണിയോടെ ഇവരുടെ ബന്ധു അഭിലാഷാണ് സംഗീതിനെ കാണാനില്ലെന്ന വിവരം വീട്ടുകാരോട് പറയുന്നത്.

സംഗീത് ആശുപത്രിയിൽ പോയില്ലെന്നും പ്രദീപും സംഗീതും മദ്യപിച്ചെന്നും ഇതിനുശേഷം പത്തനംതിട്ട–വടശേരിക്കര റോഡിൽ ഇടത്തറ മുക്കിനു സമീപം കടയിൽ എത്തിയെന്നും പറയുന്നു. സാധനങ്ങൾ വാങ്ങാനായി പ്രദീപ് കടയിൽ കയറിയപ്പോൾ ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ സംഗീത് ശ്രമിച്ചുവത്രേ.അപകടമുണ്ടാകുമെന്നു കരുതി പ്രദീപ് ഓട്ടോ മാറ്റിയിടാൻ പറഞ്ഞു.കലുങ്കിനടുത്തായി ഓട്ടോ മാറ്റിയിട്ടു.

 

ഓട്ടോയുടെ മുൻ സീറ്റിലാണു സംഗീത് ഇരുന്നിരുന്നത്.പ്രദീപ് തിരികെ കടയിലേക്കു കയറി. വൈകാതെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു കടയുടമയും പ്രദീപും പുറത്തിറങ്ങി നോക്കിയെങ്കിലും സംഗീതിനെ കണ്ടില്ലെന്നാണു മൊഴി.തോട്ടിൽ വീണതാകാമെന്നാണു കരുതി നാട്ടുകാരും പോലീസും തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല . മലയാലപ്പുഴ പോലീസ് കേസ് അന്വേഷിക്കുന്നതിനു ഇടയിലാണ് പമ്പാ നദിയിലെ ആറന്മുള ഭാഗത്ത്‌ നിന്നും മൃതദേഹം കണ്ടെത്തിയത് .

error: Content is protected !!