 
	
		
konnivartha.com: റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്തിന്‍റെ വിവിധ റോഡുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികള്‍ കുളികടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള 50 വയസില്‍ താഴെ പ്രായമുളള ലൈഫ് ഗാര്‍ഡുമാര്‍, പമ്പ കിയോസ്‌കിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്മാര്‍ മാത്രം) എന്നിവരെ ആവശ്യമുണ്ട്.
താത്പര്യമുളളവര്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
 
					 
					 
					 
					 
					 
					 
					 
					 
					 
					