പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു

Spread the love

 

പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു. ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ കേരളത്തില്‍നിന്നുള്ള 35 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സജിത്.

മധ്യപ്രദേശിലെ ഇന്ദോറില്‍ അദ്ദേഹം താമസിച്ച ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇടുക്കി മൂലമറ്റം അറക്കുളം 13-ാം മൈല്‍ സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് തൊടുപുഴ മുന്‍സിപ്പല്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.