Trending Now

കോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു :ഒരാള്‍ മരണപ്പെട്ടു

Spread the love

 

konnivartha.com: കോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു .സ്കൂട്ടര്‍ യാത്രികന്‍ മുറിഞ്ഞകൽ  സന്ധ്യ സദനത്തില്‍ ഭരതൻ (80) മരണപ്പെട്ടു.ഒപ്പമുണ്ടായിരുന്ന മകൾ സന്ധ്യയെ പരിക്കുകളോടെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടിയുടെ ആഘാതത്തില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു . കാറില്‍ ഉള്ളവര്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂ

പത്തനാപുരം ഭാഗത്ത്‌ നിന്നും വന്ന കാറും കോന്നിയില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോയ സ്കൂട്ടറും തമ്മിലാണ് വകയാര്‍ പള്ളിയ്ക്ക് സമീപത്തു വെച്ചു  കൂട്ടിയിടിച്ചത്.

റോഡ്‌ പണികള്‍ പൂര്‍ത്തിയായതോടെ വാഹനങ്ങള്‍ അമിത വേഗതയില്‍ ആണ് വരുന്നത് . കുമ്പഴ പത്തനാപുരം റോഡില്‍ മിക്ക ദിവസവും വാഹനാപകടം ഉണ്ടാകുന്നു . വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടിയായപ്പോള്‍ റോഡില്‍ എപ്പോഴും തിരക്കാണ് .

error: Content is protected !!