കേരളത്തിലടക്കം 76 സ്ഥലങ്ങളില്‍ സി ബി ഐ പരിശോധന

Spread the love

 

സംഘടിത സൈബര്‍-സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് സിബിഐയുടെ ഓപ്പറേഷന്‍ ചക്ര-II ആരംഭിച്ചു.ദേശീയ അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ തുടങ്ങിയത് .

 

അഞ്ചു കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തി.

32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്‌ടോപ്പുകള്‍/ഹാര്‍ഡ് ഡിസ്‌കുകള്‍, രണ്ട് സെര്‍വറുകളിലെ ചിത്രങ്ങള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടി . നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. തട്ടിപ്പിനായി ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളുടെ നിയന്ത്രണം സിബിഐ ഏറ്റെടുത്തു.പരിശോധന കര്‍ശനമാക്കി . സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ ആണ് രാജ്യത്ത് നിന്നും കടത്തിയത് .
കേരളത്തില്‍ നിരവധി ആളുകള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം ഉണ്ടായി . സംഘടിത സൈബര്‍ തട്ടിപ്പുകള്‍ കൂടിയതോടെ ആണ് സി ബി ഐ അന്വേഷണം ആരംഭിച്ചത് .

error: Content is protected !!