കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലെത്താം

Spread the love

 

കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച് ഇന്ത്യ. എൻട്രി വിസ, ബിസിനസ് വിസ, കോൺഫറൻസ് വിസ, മെഡിക്കൽ വിസ എന്നിവയാണ് ഇന്ത്യ പുഃനസ്ഥാപിച്ചത്. ഇന്ന് മുതൽ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കനേഡിയൻ പൗരന്മാർക്കുള്ള വിസാ സർവീസ് നിർത്തിവെച്ചത്.ഇതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു.

error: Content is protected !!