Trending Now

ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തില്‍: കെ സുരേന്ദ്രൻ(ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ)

Spread the love

 

konnivartha.com: ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയൻ വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിക്ക് ചിലപ്പോൾ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും

ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. ഗോവിന്ദൻ മാസ്റ്റർ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു

കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ മൂന്നു വർഷവും വിജയദശമി സാംഘിക്കിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല പലകാരണങ്ങളാൽ. ഇത്തവണ പിണറായി വിജയൻ എന്തോ നിരോധനമൊക്കെ ഏർപ്പെടുത്താൻ പോകുന്നു എന്നൊക്കെ കേട്ടു. സംഘം ജനകോടികളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. കോവിഡ് കാലത്ത് ഓരോ വീടും സംഘശാഖകളായിരുന്നു.

 

അടിയന്തിരാവസ്ഥക്കാലത്തുപോലും ഈ ഗംഗാപ്രവാഹം അനുസ്യൂതം അനവരതം മുമ്പോട്ടുതന്നെയാണൊഴുകിയത്. എതിർപ്പുകളുള്ളപ്പോഴാണ് സംഘം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നത്. സമാജജീവിതത്തിന്റെ ഏതു തുറയിലും നിങ്ങൾക്ക് സംഘത്തെ കാണാം. ഗോവിന്ദൻ മാസ്റ്റർ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ല. ചരൈവേതി ചരൈവേതി.

error: Content is protected !!