
konnivartha.com: കവിയും നാടക-സിനിമാ പ്രവർത്തകനുമായ പത്തനംതിട്ട പൂങ്കാവ് കുളത്തിങ്കൽ വീട്ടില്‍ അഡ്വ. പി എന്‍ രാമകൃഷ്ണ കുറുപ്പ് (പി എൻ ആർ കുറുപ്പ്) (79)അന്തരിച്ചു. അമേൻ-തഥാസ്തു എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘പുലയാടി മക്കൾ’ എന്ന പ്രശസ്തമായ കവിതയടക്കം വിവിധ കൃതികളുടെ കർത്താവാണ്. കസ്റ്റംസിലും, ഡി ആർ ഐയിലും ഉദ്യോഗസ്ഥനായിരുന്നു.ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പ് മകളാണ്.
ഭാര്യ : ഗിരിജാ കുമാരി,മകൻ: ഓംകാർ നാഥ്.