Trending Now

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം:മൂന്നുപേര്‍ക്ക് കടിയേറ്റു

Spread the love

 

konnivartha.com: പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. മൂന്നുപേര്‍ക്ക് കടിയേറ്റു. പത്തനംതിട്ടയില്‍ സിനിമാചിത്രീകരണത്തിന് എത്തിയ അധ്യാപകനും ടെലിവിഷന്‍ താരവുമായ ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നായയുടെ കടിയേറ്റത്.പത്തനംതിട്ട നഗരത്തില്‍ അയ്യപ്പക്ഷേത്രത്തിനു സമീപത്തുവെച്ചാണ് ഡോ. രജിത് കുമാറിന് നായയുടെ കടിയേറ്റത്. പ്രഭാതസവാരിക്കിടെ ആയിരുന്നു സംഭവം.

മലയാലപ്പുഴ സ്വദേശി  സിനിമ സീരിയല്‍ രംഗത്ത്‌ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ  മുരുകദാസിനെ വെളുപ്പിനെ നാല്  മണിയ്ക്ക് ആണ് മലയാലപ്പുഴ അമ്പലം ഭാഗത്ത്‌ വെച്ചു നായ കടിക്കുന്നത് . ഈ ആളെയാണ് ആദ്യം നായ കടിക്കുന്നത് .   കണ്ണങ്കര ഭാഗത്തുവെച്ച്  രാജു  എന്ന ഇതരസംസ്ഥാനത്തൊഴിലാളിയ്ക്കും കടിയേറ്റു.മൂവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധവാക്‌സിന്‍ എടുത്തു.

error: Content is protected !!